വേങ്ങര: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വാർഷിക ജനറൽബോഡി യോഗവും 2024-2026 വർഷത്തേക്കുള്ള തിരഞ്ഞെടുപ്പും നാളെ (ബുധൻ) ഉച്ചയ്ക്ക് ഒരു മണിമുതൽ വേങ്ങര വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ നടക്കും. ഇതിനാൽ ഉച്ചയ്ക്ക് ഒരുമണിമുതൽ വൈകിട്ട് ആറുമണിവരെ കടകൾ തുറന്നു പ്രവർത്തിക്കുന്നതല്ല.
കെ വി വി എസ് സംസ്ഥാന വർക്കിംഗ് പ്രസിഡന്റും ജില്ലാ പ്രസിഡന്റുമായ കുഞ്ഞാവു ഹാജി ഉദ്ഘാടനം നിർവഹിക്കും. യൂണിറ്റ് പ്രസിഡന്റ് അബ്ദുൽ അസീസ് ഹാജി അധ്യക്ഷത വഹിക്കും. യൂണിറ്റ് ജനറൽ സെക്രട്ടറി എംകെ സൈനുദ്ദീൻ ഹാജി സ്വാഗത പ്രസംഗം നടത്തും. ജില്ലാ വൈസ് പ്രസിഡന്റ് ബഷീർ കാടാമ്പുഴ മുഖ്യപ്രഭാഷണം നടത്തും.
തുടർന്ന് ആദരിക്കൽ ചടങ്ങും ഭാരവാഹി തെരഞ്ഞെടുപ്പും
ടി കെ കുഞ്ഞി തുഹാജി സ്മാരക അവാർഡ് വിതരണവും
നടക്കുമെന്ന് പ്രസിഡൻറ് അബ്ദുൽ അസീസ് ഹാജി ജനറൽ സെക്രട്ടറി എംകെ സൈനുദ്ദീൻ ഹാജി, എൻ മൊതിൻ ഹാജി എന്നിവർ അറിയിച്ചു