അബുദാബിയിൽ വെച്ച് മരണപ്പെട്ട കളത്തിങ്ങൽ നാസറിന്റെ മയ്യത്ത് നാളെ രാവിലെ കബറടക്കും

വേങ്ങര: കഴിഞ്ഞ ബുധനാഴ്ച രാത്രി അബുദാബിയിൽവെച്ച് ഹൃദയ സ്തംഭനംമൂലം  മരണപ്പെട്ട ചേറൂർ കഴുകൻചിന മൈത്രി ഗ്രാമത്തിൽ താമസിക്കുന്ന കളത്തിങ്ങൽ ഐത്തു എന്നവരുടെ മകൻ കളത്തിങ്ങൽ അബ്ദുൽ നാസറീന്റെ മയ്യത്ത് നാളെ തിങ്കളാഴ്ച പുലർച്ചെ (3.6. 2024) 5 മണിക്ക് എയർഅറേബ്യ വിമാനത്തിൽ കരിപ്പൂർ വിമാനത്താവളത്തിൽ എത്തിച്ചേരും. തുടർന്ന് നാളെ രാവിലെ ആറര മണിയോട മൈത്രി ഗ്രാമത്തിലുള്ള വീട്ടിൽഎത്തും. 

ജനാസ നമസ്കാരവും കബറടക്കവും രാവിലെ 7.30ന് ചേറൂർ ചണ്ണയിൽ മഹല്ല്ജുമാ മസ്ജിദിൽ നടക്കും.

ഭാര്യ- ആസിയ കുറ്റൂർ പാക്കടപ്പുറായ.

മക്കൾ:- ലുബൈന, ഹാജറ, അഫ്സൽ, സഹ്‌ന (+1 വിദ്യാർത്ഥി)
 മരുമക്കൾ. ജാനിഷ് മലപ്പുറം അത്താണിക്കൽ, ഷക്കീർ ഹുസൈൻ കൊളപ്പുറം, ആയിഷ ജുബൈരിയ കോഴിക്കോട് മുക്കം.
മാതാവ് തയ്യിൽ പാത്തുമ്മു കക്കാട്.

സഹോദരങ്ങൾ. മുനീർ, അബ്ദുസമദ്.(ഇരുവരും യു എ ഇ)
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}