വേങ്ങര: ചേറൂർ പി.പി.ടി.എം.വൈ. ഹയർസെക്കൻഡറി സ്‌കൂളിൽ വായനവാരാഘോഷത്തോടനുബന്ധിച്ച് ‘വായന പത്രങ്ങളിലൂടെ’ എന്ന പരിപാടിയുടെ ഉദ്ഘാടനം പ്രഥമാധ്യാപകൻ കെ.പി. അസീസ് നിർവഹിച്ചു. 80ക്ലാസ്‌മുറികളിൽ മാതൃഭൂമി പത്രമെത്തിക്കുന്നതിലൂടെ 3800-ലധികം വിദ്യാർഥികളെ പത്രവായനയുടെ ലോകത്തേക്കെത്തിക്കാൻ സാധിക്കുന്നുണ്ട്. വിദ്യാരംഗം കലാസാഹിത്യവേദി സംഘടിപ്പിച്ച പരിപാടിയിൽ ഉപപ്രഥമാധ്യാപകൻ കെ.ഇ. സലീം അധ്യക്ഷനായി. സാഹിത്യവേദി കൺവീനർ നിതിൻ ജവഹർ, ടി. സുരേഷ് (സീഡ് കോർഡിനേറ്റർ), സെയ്ഫുള്ള, ശ്രീലത, അബ്ദുൽ ഹക്കീം, സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് ഫൈസൽ, ജനറൽ ക്ലബ് കൺവീനർ അഹമ്മദ് ചെറുവാടി, എസ്.ആർ.ജി. മീന കുമാരി എന്നിവർ സംസാരിച്ചു.
പത്രങ്ങളിലൂടെ വായന ശീലമാക്കാൻ വിദ്യാർഥികൾ
admin