വേങ്ങര: വേങ്ങര പഞ്ചായത്ത് 9-ാം വാർഡ് വനിതാ ലീഗ് കമ്മിറ്റി ബലി പെരുന്നാളിനോട് അനുബന്ധിച്ച് സംഘടിപ്പിച്ച മെഹന്തി ഫെസ്റ്റിലെ വിജയികളെ തിരഞ്ഞെടുത്തു. 72 പേർ പങ്കെടുത്ത മെഹന്തി മത്സരത്തിൽ ഊരകം ഹാർഡ്‌വെയർസ് സ്പോൺസർ ചെയ്ത ഒന്നാം സമ്മാനത്തിന് ഷഹാർബനു.കെ അർഹയായി. റിസ്മി പാലേരി രണ്ടാം സ്ഥാനവും ഫാത്തിമ മിൻസ കെ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
പരിപാടിക്ക് വനിതാ ലീഗ് ഭാരവാഹികളായ ബുഷ്‌റ പൂക്കുത്ത്, റംല കാപ്പൻ എന്നിവർ നേതൃത്വം നൽകി.