വേങ്ങര: വലിയോറ ഈസ്റ്റ് എ.എം.യു.പി സ്കൂളിൽ കൈ കഴുകാം മഞ്ഞപ്പിത്തത്തിനെതിരെ പോസ്റ്റർ പ്രകാശനം സ്കൗട്ട് & ഗൈഡ് വിദ്യാർത്ഥികൾക്ക് നൽകി കൊണ്ട് വാർഡ് മെമ്പർ എ.കെ. നഫീസ നിർവഹിച്ചു. സ്കൂൾ എച്ച് എം സോമനാഥൻ മാസ്റ്റർ അധ്യക്ഷം വഹിച്ചു.
വേങ്ങര സി എച്ച് സി ഹെൽത്ത് ഇൻസ്‌പെക്ടർ ശിവദാസൻ മഞ്ഞപിത്ത ബോധവൽക്കരണ ക്ലാസ്സിന് നേതൃത്വം നൽകി.
സ്കൂൾ മാനേജർ എ.കെ ഗഫൂർ മാസ്റ്റർ, സ്കൂൾ സ്കൗട്ട് അധ്യാപകൻ ഷമീർ മാസ്റ്റർ എന്നിവർ സന്നിഹിതാരായി.