കോട്ടക്കൽ:
എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കും മദ്രസ പൊതു പരീക്ഷയിൽ ടോപ് പ്ലസ് നേടിയ വിദ്യാർത്ഥികൾക്കുമുള്ള അനുമോദനവും രക്ഷാകൃത് സംഗമവും
കോട്ടക്കൽ പാലപ്പുറ നൂറുൽ ഇസ്ലാം സംഘത്തിന്റെ ആഭിമുഖ്യത്തിൽ കോട്ടക്കൽ കേന്ദ്ര മദ്രസയിൽവെച്ച് നടത്തി. Parenting ക്ലാസിൽ ട്രൈനർ നാഫിഹ് ഹുദവി വിഷയാവതരണം നടത്തി . മുഫത്തിഷ് സിബ്ഗത്തുള്ള മുസ്ലിയാർ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡണ്ട് സിപിഎം തങ്ങൾ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കല്ലങ്ങാട്ടു കുഴിയിൽ മുഹമ്മദലി സ്വാഗത പ്രഭാഷണം നടത്തി. സദർ മുഅല്ലിം അബ്ദുറഹ്മാൻ ഫൈസി ആമുഖഭാഷണം നടത്തി.
ഉമർ ഫൈസി, ഇസ്മായിൽ ബാഖവി, അഹ്‌മദ് മാസ്റ്റർ തൊട്ടിയിൽ എന്നിവർ ആശംസകൾ അർപ്പിച്ചു. അനുമോദന ഉദ്ഘാടനം ജന സെക്രട്ടറി കല്ലങ്ങാട്ടുകുഴിയിൽ മുഹമ്മദലി നിർവഹിച്ചു. മമ്മു കുട്ടി ഹാജി, ചാലമ്പാടൻ മുഹമ്മദ് കുട്ടി ഹാജി, പഞ്ചിളി മൊയ്തുപ്പ ഹാജി എന്നിവർ സമ്മാനദാനത്തിന് നേതൃത്വം നൽകി. ജോയിൻ സെക്രട്ടറി പരവക്കൽ മുസ്തഫ നന്ദി പറഞ്ഞു.