വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്തും വേങ്ങര മൃഗാശുപത്രിയും സംയുക്തമായി സംഘടിപ്പിക്കുന്ന ബ്രൂസല്ലൊസിസ് രണ്ടാം ഘട്ട പ്രതിരോധ കുത്തിവെപ്പ് വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ മൃഗാശുപത്രി ജീവനക്കാർക്ക് വാക്സിൻ കൈമാറി ഉദ്ഘാടനം ചെയ്തു.
കാമ്പയ്നിൽ വേങ്ങര ഗ്രാമപഞ്ചായത്ത് പരിധിയിലെ 4 മുതൽ 8 മാസം വരെ പ്രായപരിധിയിലുള്ള പശു, എരുമ കന്നുകുട്ടികളെ പ്രതിരോധ കുത്തിവെപ്പ് ചെയ്യുന്നതായിരിക്കും.