ബാൽഡേഴ്സ് ക്ലബ്ബ് പെരുന്നാൾ സംഗമവും വിദ്യാർത്ഥികളെ ആദരിക്കലും സംഘടിപ്പിച്ചു

വേങ്ങര: കേരളത്തിലെ കഷണ്ടിക്കാരുടെ കൂട്ടായ്മയായ ബാൽഡേഴ്സ് ക്ലബ്ബ് പെരുന്നാൾ സംഗമവും വിദ്യാർത്ഥികളെ ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു. ഞായറാഴ്ച്ച വേങ്ങരയിൽ വെച്ച് പ്രസിഡന്റ് മുനീർ ബുഖാരിയുടെ അധ്യക്ഷതയിൽ സംഘടിപ്പിച്ച  പരിപാടി വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് അസീസ് ഹാജി ഉദ്ഘാടനം നിർവഹിച്ചു. 

എസ് എസ്‌ എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ ബാൽഡേഴ്സ് ക്ലബ്ബ് അംഗങ്ങളുടെ കുട്ടികളെ ആദരിക്കൽ ചടങ്ങ് സബാഹ് കുണ്ടു പുഴകൾ ഉത്‌ഉദ്‌ഘാടനം ചെയ്തു. മദർ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ മുസ്തഫ ടി വി മുഖ്യ പ്രഭാഷണം നടത്തി. 

അബൂബക്കർ കരുവാരക്കുണ്ട്, ഉമ്മർ മാസ്റ്റർ കോഡൂർ, ശിഹാബ് മിന്റ് എന്നിവർ പ്രസംഗിച്ചു. സിക്രട്ടറി മൊയ്‌ദു മാസ്റ്റർ സ്വാഗതവും ട്രഷറർ ഫഹദ് പാങ്ങാട്ട്‌ നന്ദിയും രേഖപ്പെടുത്തി. 

2024-25 വർഷത്തേക്കുള്ള പ്രസിഡന്റായി മുനീർ ബുഖാരിയെയും സിക്രട്ടറിയായി മൊയ്‌ദു മാസ്റ്ററെയും ട്രഷററായി യു, സൈദലവി ഹാജിയെയും തിരഞ്ഞെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}