പറപ്പൂർ: ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് പറപ്പൂർ ഐ യു ഹയർ സെക്കൻഡറി സ്കൂളിൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന പരിപാടികൾക്ക് തുടക്കമായി. ഫലവൃക്ഷത്തൈകൾ നടൽ, വൃക്ഷത്തൈ വിതരണം, സ്കൂൾ കോമ്പൗണ്ടിലുള്ള വൃക്ഷങ്ങൾക്ക് കളർ, നെയിം ടാഗ് നൽകൽ, #ടാഗ് ക്യാമ്പയിൻ, ഫീൽഡ് വിസിറ്റ്, ഓപ്പൺ ക്വിസ് മത്സരം എന്നിവയാണ് വാരാചരണത്തോടനുബന്ധിച്ച് നടത്തുന്നത്.
സ്കൂൾ അസംബ്ലി ചേർന്ന് കുട്ടികൾക്ക് പരിസ്ഥിതി ദിനാചരണത്തിന്റെ ലക്ഷ്യങ്ങൾ വിശദീകരിച്ച് നൽകുകയും പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത ബോധ്യപ്പെടുത്തുകയും ചെയ്തു. കേരള സംസ്ഥാന സാമൂഹ്യ വനവൽക്കരണ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ആയിരത്തോളം കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം നടത്തി. സ്കൂളിൽ നിന്ന് നൽകിയ വൃക്ഷത്തൈകൾ കൃത്യമായി പരിപാലിക്കുന്നുണ്ടോ എന്ന് ഓരോ മാസവും റിവ്യൂ നടത്തും. ഏറ്റവും നന്നായി വൃക്ഷത്തൈ പരിപാലിക്കുന്ന കുട്ടികൾക്ക് അടുത്ത വർഷത്തെ പരിസ്ഥിതി ദിനത്തിൽ സമ്മാനങ്ങൾ നൽകും.
സ്കൂൾ കോമ്പൗണ്ടിൽ ഫലവൃക്ഷത്തൈകൾ നട്ടുകൊണ്ട് വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെൻസീർ ടീച്ചർ പരിസ്ഥിതി വാരാചരണം ഉദ്ഘാടനം ചെയ്തു. സ്കൂൾ കോമ്പൗണ്ടിലെ ഫലവൃക്ഷത്തൈകൾ കാർഷിക ക്ലബ് അംഗങ്ങളുടെയും, സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികളുടെയും നേതൃത്വത്തിൽ പരിപാലിക്കും.
ഉദ്ഘാടന ചടങ്ങിൽ സ്കൂൾ മാനേജർ ടീ മൊയ്തീൻകുട്ടി എന്ന കുഞ്ഞു, പ്രിൻസിപ്പൽ അസീസ് മാസ്റ്റർ, പ്രധാന അധ്യാപകൻ എ. മമ്മു മാസ്റ്റർ, പിടിഎ പ്രസിഡണ്ട് സിടി സലീം, വാർഡ് മെമ്പർ സി അബ്ദുൽ കബീർ. വേങ്ങര ലൈവ്. മാനേജിങ് കമ്മിറ്റി സെക്രട്ടറി ടി മരക്കാരുട്ടി ഹാജി, വൈസ് പ്രസിഡണ്ട് ടി കുഞ്ഞി പോക്കർ, അസിസ്റ്റന്റ് സെക്രട്ടറി വി മുബാറക്ക്, ഡെപ്യൂട്ടി എച്ച് എം പി മുഹമ്മദ് അഷ്റഫ്, സ്റ്റാഫ് സെക്രട്ടറി ബേബി ആശ, പ്രോഗ്രാം കോഡിനേറ്റർ കെ ബഷീർ മാസ്റ്റർ, കാർഷിക ക്ലബ്ബ് കൺവീനർ ടിപി മുഹമ്മദ് കുട്ടി മാസ്റ്റർ,കെ ഷാഹുൽ ഹമീദ് മാസ്റ്റർ, കെ കെ ജാബിർ മാസ്റ്റർ എന്നിവർ സംബന്ധിച്ചു.