പേങ്ങാട്ട് കുണ്ടിൽ പറമ്പ എം.ഐ.എസ്.എം.യു.പി സ്കൂളിൽ പരിസ്ഥിതി ദിനാചരണം കുട്ടികൾക്ക് പുതുമയുള്ള അനുഭവമായി. വട്ടയിലയിലും തേക്കിലയിലുമൊരുങ്ങിയ പ്ലക്കാർഡുകളിലെ പരിസ്ഥിതി സംരക്ഷണ സന്ദേശങ്ങളും മുദ്രാ ഗീതങ്ങളും കുട്ടികളുടെ റാലിയെ ചേതോഹരമാക്കി. പരിസ്ഥിതി ദിന പ്രതിജ്ഞ പരിസ്ഥിതി ക്വിസ്, പോസ്റ്റർ നിർമ്മാണം, സ്കൂൾ അങ്കണത്തിൽ ചെടികൾ നടൽ, വീട്ടിലൊരു തൈ നടൽ തുടങ്ങിയ പരിപാടികളും കൊണ്ട് ദിനം ഊർജസ്വലമായി.
പരിപാടിക്ക് ഉഷ ടി.എം, സംഗീത.കെ, മിനി. പി.ടി, ശ്രുതി.പി.വി, വിനിഷപി കെ, ഷബീറലി എം.വി, ഹസൈൻ, പി കെ തുടങ്ങിയ അധ്യാപകർ നേതൃത്വം നൽകി.