വേങ്ങര: ജൂൺ 5 പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് വേങ്ങര സർവീസ് സഹകരണ റൂറൽ ബാങ്കിന്റെ ആഭിമുഖ്യത്തിൽ വേങ്ങര ആയുർവേദ ഡിസ്പെൻസറിയിൽ ഫല വൃക്ഷ തൈകൾ നട്ടു. ബാങ്ക് പ്രസിഡന്റ് എൻ ടി അബ്ദുൾ നാസർ (കുഞ്ഞുട്ടി) ഉദ്‌ഘാടനം നിർവഹിച്ചു.
ചടങ്ങിൽ ബാങ്ക് വൈസ് പ്രസിഡന്റ് പി കെ ഹാഷിം, കെ രാധാകൃഷ്ണൻ മാസ്റ്റർ, എൻ കെ നിഷാദ്, കാപ്പൻ ശിഹാബ്, ടിപി സത്യൻ, എ വി ജിഷ, ബാങ്ക് സെക്രട്ടറി എം ഹമീദ് എന്നിവർ സംബന്ധിച്ചു.