വേങ്ങര: ബ്ലോക്ക് പഞ്ചായത്ത് കൃഷിശ്രീ പദ്ധതി വഴി പരിശീലനം പൂർത്തിയാക്കിയ 30 പേർ പുറത്തിറങ്ങി. അംഗങ്ങളുടെ പരേഡും യന്ത്രങ്ങളുടെ കൈമാറ്റവും വേങ്ങര ബ്ലോക്കിൽ നടന്നു. ചടങ്ങ് ബ്ലോക്ക് പ്രസിഡന്റ് എം ബെൻസീറ ടീച്ചർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പുളിക്കൽ അബൂബക്കർ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
മലപ്പുറം പ്രിൻസിപ്പൽ കൃഷി ഓഫീസർ രജനി മുരളീധരൻ മുഖ്യപ്രഭാഷണം നടത്തി. ഡപ്യൂട്ടി പ്രൊജക്ട് ഡയറക്ടർ പി ശ്രീലേഖ പദ്ധതി വിശദീകരണവും ഗോകുൽ റിപ്പോർട്ട് അവതരണവും നടത്തി.
ഗ്രാമ പഞ്ചായത്ത് പ്രസിഡൻറുമാരായ കെ.പി ഹസീന ഫസൽ, യു.എം ഹംസ, കെ.ലിയാഖത്തലി, ഫസലുദ്ദീൻ, കൃഷി ഡപ്യൂട്ടി ഡയറക്ടർ പ്രകാശ് പുത്തൻ മoത്തിൽ, ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷ സഫിയ കുന്നുമ്മൽ, ബ്ലോക്ക് മെമ്പർമാരായ പറങ്ങോടത്ത് അബ്ദുൽ അസീസ്, പി.കെ റഷീദ്, ആസൂത്രണ സമിതി ഉപാധ്യക്ഷൻ ഇ.കെ സുബൈർ മാസ്റ്റർ, കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ എൻ.ജൈസൽ ബാബു, കൃഷി ഓഫീസർ വി.എം അപർണ്ണ എന്നിവർ പ്രസംഗിച്ചു. ട്രാക്ടർ, കാർഷിക ഉപകരണങ്ങൾ എന്നിവ ചടങ്ങിൽ വിതരണം ചെയ്തു.