ഇരിങ്ങല്ലൂർ ഈസ്റ്റ് എ എം എൽ പി സ്കൂളിലെ കുട്ടികൾക്ക് വേണ്ടി ചന്ദ്രിക ദിന പത്രങ്ങൾ സമർപ്പിച്ചു

പറപ്പൂർ: പാലാണി ഹരിത ചാരിറ്റി സെല്ലിന്റെ നേതൃത്വത്തിൽ വായന ദിനത്തോടനുബന്ധിച്ച് അറിവിന്റെ തിളക്കം പദ്ധതിയിൽ ഉൾപ്പെടുത്തി കുട്ടികളിൽ വായനാശീലം വർദ്ധിപ്പിക്കുക എന്ന ഉദ്ദേശ ലക്ഷ്യത്തോടെ ഇരിങ്ങല്ലൂർ ഈസ്റ്റ് എ എം എൽ പി സ്കൂളിലെ കുട്ടികൾക്ക് വേണ്ടി ചന്ദ്രിക ദിന പത്രങ്ങൾ സമർപ്പിച്ചു. സ്കൂൾ അങ്കണത്തിൽ വച്ച് നടന്ന ചടങ്ങിൽ ഹരിത ചാരിറ്റി സെൽ പ്രസിഡന്റ് എ പി മൊയ്തുട്ടി ഹാജി ചന്ദ്രിക ദിനപത്രം പ്രധാനാധ്യാപകൻ അലക്സ് തോമസിന്റെ സാന്നിധ്യത്തിൽ സ്കൂൾ ലീഡർ ഫാത്തിമ തൽഹീമിന് കൈമാറി.

ചടങ്ങിൽ വാർഡ് മെമ്പർ എ പി ഷാഹിദ, ഷാഹുൽ ഹമീദ് എം കെ, ഇസ്ഹാക് സി കെ, സിദ്ധീഖ് എം പി, സൈതലവി  എ പി തുടങ്ങിയവരും അധ്യാപകരായ സ്റ്റാഫ് സെക്രട്ടറി പി വി കെ ഹസീന, എസ് ആർ ജി കൺവീനർ കെ കെ ആനന്ദൻ മാസ്റ്റർ തുടങ്ങി മറ്റ് അധ്യാപകരും പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}