അധ്യാപകരും വിദ്യാർത്ഥികളും തോട്ടശ്ശേരിയറ അംഗനവാടി സന്ദർശിച്ചു

വേങ്ങര: എം.ഐ.എസ്.എം.യു.പി.സ്കൂൾ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ വായനാ വാരാചരണത്തിന്റെ  ഭാഗമായി അധ്യാപകരും വിദ്യാർത്ഥികളും തോട്ടശ്ശേരിയറ അംഗനവാടി സന്ദർശിച്ചു.

പിഞ്ചു കുട്ടികൾക്ക് സർഗാത്മക കഴിവുകൾ പ്രകടിപ്പിക്കാനുതകുന്ന കളറിംഗ് ബുക്കുകൾ, അക്ഷരമാല സ്ലൈഡുകൾ എന്നിവ നൽകി. എല്ലാ കുട്ടികൾക്കും മധുരം കൂടി നൽകിയാണ് വിദ്യാർത്ഥികൾ മടങ്ങിയത്.

പരിപാടിക്ക് ഇ.ബേബി പത്മജ, മഞ്ജുഷ ജോസ്, ഇ.കബീർ, പി. കെ ഹസൈൻ, കെ.കിരൺ എന്നീ അധ്യാപകരും, അംഗനവാടി ടീച്ചർ കെ. പ്രമീളയും നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}