വേങ്ങര: മഴക്കാല പകര്‍ച്ചവ്യാധി പ്രതിരോധത്തിന്റെയും മഴക്കാല പൂർവ്വ ശുചീകരണത്തിന്റെയും ഭാഗമായി, വലിയോറ മെചിസ്മോ മിനിബസാർ ആർട്സ് സ്പോർട്സ് ആൻഡ് കൾചറൽ സെന്ററിന്റെ നേതൃത്വത്തിൽ മിനിബസാറും പരിസര പ്രദേശങ്ങളും ശുചീകരണം നടത്തി.
റോഡരികിലുള്ള മാലിന്യങ്ങൾ നീക്കം ചെയ്തും, വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെടുത്തുന്ന ചെളിയും, മണ്ണും നീക്കം ചെയ്തും പ്രദേശവാസികളുടെകൂടി സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
വാർഡ് മെമ്പർമാരായ നഫീസ ഹൈദർ എ. കെ., പാറയിൽ ആസ്യ മുഹമ്മദ് എന്നിവർ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു. വേങ്ങര ലൈവ്. ക്ലബ്ബ് ഭാരവാഹികൾ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ക്ലബിന്റെ നൂറോളം വരുന്ന അംഗങ്ങൾ ശുചീകരണ യജ്ഞത്തിൽ പങ്കാളികളായി.