വേങ്ങര: ഗ്രാമപഞ്ചായത്ത് തല പ്രവേശനോത്സവ ഉദ്ഘാടനം എ.എം.എൽ.പി. എസ് വേങ്ങര കുറ്റൂരിൽ വെച്ച് നടന്നു. പരിപാടിയുടെ സ്വാഗതം പ്രശോഭ് പി എൻ എച്ച് എം, എ.എം.എൽ.പി. എസ് വേങ്ങര കുറ്റൂർ നിർവ്വഹിച്ചു. പി ടി എ പ്രസിഡന്റ് സുഭാഷ് പരിപാടിക്ക് അധ്യക്ഷത വഹിച്ചു. വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ വേങ്ങര ഗ്രാമപഞ്ചായത്ത് തല പ്രവേശനോത്സവ ഉദ്ഘാടനം നിർവ്വഹിച്ചു.
വാർഡ് മെമ്പർ റുബീന അബ്ബാസ്, മാനേജർ അബൂബക്കർ പാക്കട, അസ്സൻ മാസ്റ്റർ, ഇബ്രാഹിംകുട്ടി മാസ്റ്റർ, കദീജ ടീച്ചർ, നൗഫൽ മാസ്റ്റർ എന്നിവർ പരിപാടിക്ക് ആശംസകൾ അർപ്പിച്ചു.സ്റ്റാഫ് സെക്രട്ടറി പ്രീത ടീച്ചർ പരിപാടിക്ക് നന്ദി അർപ്പിച്ചു.