മൂകയും ബധിരയുമായ അംബികയുടെ വീട്, മനുഷ്യാവകാശകമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു

തിരൂർ:  മനുഷ്യാവകാശകമ്മിഷനിൽ  ജുഡീഷ്യൽ കമ്മീഷൻ അംഗം ബൈജു നാഥിനു മുമ്പിൽ തിരൂരിലെ സിറ്റിങ്ങിൽ 
പൊന്നാനി നെയ്തല്ലൂരിലെ മൂകയും ബധിരയുമായ വീട്ടമ്മയ്ക്ക് വീടുവെക്കാൻ സർക്കാർ നൽകിയ പണം ഉപയോഗിച്ച് ഭൂമി വാങ്ങിയപ്പോൾ നഞ്ചഭൂമി നൽകിയതിൽ  ക്രമക്കേടുണ്ടെന്നും എസ് സി എസ് ടി വിഭാഗത്തിൽപ്പെട്ടവർക്ക് ഭൂമി വാങ്ങിക്കുമ്പോൾ ഉത്തരവാദിത്വമുള്ള എസ് സി എസ് ടി പ്രമോട്ടർ , പൊന്നാനി നഗരസഭ , വീടുവെക്കാൻ ഭൂമി നൽകിയവർ എന്നിവരിൽ ക്രമക്കേഡ് ഉണ്ടെന്നും അഴിമതി നടന്നിട്ടുണ്ടെന്നും ആരോപിച്ച് തൃക്കണ്ടിയൂർ പറമ്പിൽ അംബിക കമ്മിഷൻ മുമ്പാകെ പൊതുപ്രവർത്തകരായ അബ്ദുൽ റഹിം പൂക്കത്ത് , അലി കള്ളിവളപ്പിൽ എന്നിവരുടെ സഹായത്തോടെ 2023 ൽ പരാതി സമർപ്പിച്ചിരുന്നു കേസിൽ തിരൂർ ആർടിഒ , പൊന്നാനി ഭുരേഖ തഹസിൽദാർ , പൊന്നാനി നഗരസഭാ സൂപ്രണ്ട് , കൃഷി ഓഫീസർ, എസ്, എസ്ടി പ്രമോട്ടർ എന്നിവർ കമ്മീഷൻ മുമ്പാകെ ഹാജരായി മനുഷ്യാവകാശപ്രവർത്തകരായ പരാതിക്കാർ അബ്ദുൾറഹിം  പൂക്കത്ത് ,  കമ്മീഷൻ മുമ്പാകെ വിവരാവകാശ നിയമത്തിന്റെ സഹായത്തോടെ എടുത്ത ഡോക്യുമെന്റുകൾ സഹിതം പൊന്നാനി നഗരസഭാ സെക്രട്ടറി കുറ്റക്കാരനാണെന്ന് ബോധിപ്പിച്ചു  മൂകയും ബധിരയുമായ അംബികയും നേരിട്ട്  കമ്മീഷൻ മുമ്പാകെ എത്തി മൊഴി നൽകി  സർക്കാർ ഉദ്യോഗസ്ഥരുടെ അനാസ്ഥയ്ക്ക് എതിരെയും എസ്.എസ് ടി വിഭാഗങ്ങളുടെ പിച്ചച്ചട്ടിയിൽ കയ്യിട്ടുവാരുന്നതിനെ കമ്മീഷൻ അംഗം ഈ ബൈജുനാഥ് ശക്തമായി ഹിയറിങ്ങിൽ നിഷിദമായിവിമർശിച്ചു  പരാതിയിൽ കമ്മീഷൻ നേരിട്ട് അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ അടിയന്തര നിയമ നടപടി സ്വീകരിക്കാൻ കമ്മീഷൻ ഉത്തരവിട്ടു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}