പറപ്പൂർ: വായനാദിനത്തിന്റെ ഭാഗമായി പറപ്പൂർ ഐ യു എച്ച് എസ് മലയാളം സമാജം സാഹിത്യ രംഗത്തെ സമഗ്രസംഭാവനയ്ക്ക് ഏർപ്പെടുത്തിയ കൈരളി അവാർഡ് സാഹിത്യകാരൻ
പി.സുരേന്ദ്രന് നൽകി. വായനാദിനത്തോടനുബന്ധിച്ച് ഒരു മാസത്തെ കാമ്പയിനും തുടക്കമായി.
വായനയുടെ പ്രാധാന്യം വിളിച്ചോതുന്ന നൃത്താവിഷ്കാരവും, കഥാപാത്രങ്ങളുടെ ആവിഷ്കാരം എന്നിവയും നടന്നു.
മാനേജർ ടി മൊയ്തീൻകുട്ടി അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ സി അബ്ദുൽ കബീർ, പ്രധാന അധ്യാപകൻ എ മമ്മു, പ്രിൻസിപ്പൽ സി അബ്ദുൽ അസീസ്, പിടിഎ പ്രസിഡന്റ് സി ടി സലീം, എം ടി എ പ്രസിഡന്റ് സമീറ, ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ പി മുഹമ്മദ് അഷ്റഫ്, ഇ കെ സുബൈർ, മലയാള സമാജം കൺവീനർ കെ വി ഷെരീഫ്, കൈരളി ക്ലബ്ബ് കൺവീനർ സഫുവാന, വിൻഷി, റാഷിദ, ടി ടി അഷ്റഫ്, മിൻഹ, ഷഹാന ഷെറിൻ എന്നിവർ പ്രസംഗിച്ചു.