കോട്ടക്കൽ: വായന ദിനത്തോടനുബന്ധിച്ച് കോട്ടൂർ എ.കെ.എം ഹയർ സെക്കൻഡറി സ്കൂളിൽ മലയാള സമിതിയുടെ കീഴിൽ പുസ്തകോത്സവം സംഘടിപ്പിച്ചു. സാഹിത്യകാരൻ പി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.
പ്രിൻസിപൽ അലി കടവണ്ടി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ എഴുത്തുകാരായ രക്ഷിതാക്കളെ ആദരിച്ചു.
സജ്‌ന കോട്ടക്കൽ, പി.ടി സന്ധ്യ, അബ്‌ദുൻഹമീദ്, റഷീദ് ജലാൽ വില്ലൂർ, സി.എ നസീമ, എം.പി ഷഹല, മുകുന്ദൻ ആതവനാട് എന്നിവരെയാണ് ആദരിച്ചത്. സാഹിത്യകാരൻ പി.സുരേന്ദ്രൻ വിദ്യാർത്ഥികളുമായി സംവദിക്കുകയും ചെയ്തു. വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനവിതരണവും നടന്നു.
ചടങ്ങിൽ പ്രധാന അധ്യാപിക കെ.കെ സൈബുന്നീസ, പ്രദീപ് വാഴങ്കര, അധ്യാപകരായ എൻ വിനീത, വിഷ്ണു പ്രിയ, വി റൈഹാനത്ത് എന്നിവർ സംബന്ധിച്ചു.