വേങ്ങര: വായന വാരാചരണത്തോട് അനുബന്ധിച്ച് ജി എച്ച് എസ് കുറുക സ്കൂളിൽ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും വായനാ ദിനവും സംഘടിപ്പിച്ചു. പിടിഎ പ്രസിഡണ്ട് അബ്ദുൾ അസീസ് പറങ്ങോടത്ത് അധ്യക്ഷത വഹിച്ച പരിപാടിയിൽ പ്രസിദ്ധ കവയത്രിയും എഴുത്തുകാരിയും മാധ്യമപ്രവർത്തകയുമായ എം കെ ഷബിത ഉദ്ഘാടനം നിർവഹിച്ച് സംസാരിച്ചു.
ചടങ്ങിൽ ഹെഡ്മിസ്ട്രസ് ജസിത കെ, എസ്.എം.സി ചെയർമാൻ അബ്ദുൾ റഹ്മാൻ കല്ലൻ, വൈസ് പ്രസിഡണ്ട് വേലായുധൻ, സീനിയർ അസിസ്റ്റന്റ് സവിത കെ കെ, വിദ്യാരംഗം കൺവീനർമാരായ ഷീന കെ, റീന എന്നിവർ സംബന്ധിച്ചു. വിധ വിവിധ ക്ലബ്ബുകളിലും ജെ.ആർ.സിയിലും അംഗങ്ങളായ ഇരുന്നൂറോളം കുട്ടികൾ പരിപാടിയിൽ പങ്കാളികളായി.