വായനദിനത്തിന്റെ ഭാഗമായി പുസ്തകങ്ങൾ കൈമാറി

വേങ്ങര: കുഴിപ്പുറം കവല സിൻസിയർ കലാ കായിക സാംസ്‌കാരിക വേദി ജൂൺ 19 വായന ദിനാചരണത്തിന്റെ ഭാഗമായി കുഴിപ്പുറം ജി എം ൽ പി സ്കൂളിലേക്കും പടിഞ്ഞാറെക്കര 
എ എം എൽ പി സ്കൂളിലേക്കും ലൈബറികളിലേക്കും വേണ്ട പുസ്തകങ്ങൾ നൽകി.

കുഴിപ്പുറം ജി,എം, ൽ,പി 
സ്കൂളിൽ ഹെഡ് മിസ്ട്രസ് ബീന ടീച്ചറും സഹധ്യാപകരും ചേർന്ന് ഏറ്റുവാങ്ങി. പടിഞ്ഞാറെക്കര എ എം എൽ പി സ്കൂളിൽ പി ടി എ 
പ്രസിഡന്റ് ഗഫൂർ ടി സി യും അധ്യാപകരും ചേർന്ന് 
ഏറ്റുവാങ്ങി.

ക്ലബ് പ്രസിഡന്റ് മുസ്തഫ എ ടി, ക്ലബ്‌ സെക്രട്ടറി  
എ എ സലീം, റഹൂഫ് കെ പി, റഫീഖ് മുണ്ടൻ എന്നിവർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}