മമ്പുറം ആണ്ടുനേർച്ചക്ക് കൊടിയേറി, സമാപനം 14-ന്

തിരൂരങ്ങാടി: മമ്പുറം സയ്യിദ് അലവി മൗലദ്ദവീല തങ്ങളുടെ 186-ാമത് ആണ്ടുനേർച്ചയ്ക്ക് ഞായറാഴ്ച കൊടിയേറി. മമ്പുറം സയ്യിദ് അഹമ്മദ് ജിഫ്രി തങ്ങൾ കൊടിയേറ്റം നടത്തി.

പി. ഇസ്ഹാഖ് ബാഖവി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. മഖാം സിയാറത്തിന് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ നേതൃത്വംനൽകി. രാത്രി നടന്ന മജിലസുന്നൂർ ആത്മീയ സദസ്സിന് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ നേതൃത്വംനൽകി. സയ്യിദ് ഫഖറുദ്ദീൻ തങ്ങൾ പ്രഭാഷണംനടത്തി. സി.എച്ച്. ത്വയ്യിബ് ഫൈസി, കെ.എം. സൈതലവി ഹാജി, യു. ശാഫി ഹാജി, ആർ.വി. കുട്ടിഹസ്സൻ ദാരിമി, ഹംസ ഹാജി മൂന്നിയൂർ, സി.കെ. മുഹമ്മദ് ഹാജി, സയ്യിദ് അഹമ്മദ് ജിഫ്‌രി, പി.കെ. മുഹമ്മദ് ഹാജി, കോയക്കുട്ടി തങ്ങൾ, പി.കെ. ഇബ്‌റാഹീം ഹാജി, പി.ടി. അഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു.

ആണ്ടുനേർച്ചയോടനുബന്ധിച്ചുള്ള മതപ്രഭാഷണ പരമ്പര തിങ്കളാഴ്ച വൈകുന്നേരം 7.30-ന് പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങൾ ഉദ്ഘാടനംചെയ്യും. അൻവറലി ഹുദവി പ്രഭാഷണം നടത്തും. 13-ന് രാവിലെ നടക്കുന്ന ‘മമ്പുറം തങ്ങളുടെ ലോകം’ സെമിനാർ ഡോ. എം.പി. അബ്ദുസമദ് സമദാനി. എം.പി. ഉദ്ഘാടനംചെയ്യും. ഡോ. കെ.എസ്. മാധവൻ മുഖ്യപ്രഭാഷണം നടത്തും. സമാപനദിവസമായ 14-ന് രാവിലെ എട്ടിന് ലക്ഷംപേർക്കുള്ള അന്നദാനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനംചെയ്യും. ഉച്ചയ്ക്ക് 1.30-ന് സമാപന പ്രാർത്ഥനയ്ക്ക് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ നേതൃത്വംനൽകും.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}