പറപ്പൂർ: വായനപക്ഷാചരണത്തിന്റെ ഭാഗമായി സി എസ് എസ് ലൈബ്രറി ഇർഷാദുൽ അനാം മദ്‌റസ വിദ്യാർഥികളെ ആദരിച്ചു.
മദ്റസ പൊതു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ഉപഹാരങ്ങൾ നൽകി ആദരിച്ചു. മദ്രസ യിൽ വെച്ച് നടന്ന ചടങ്ങിൽ സദർ മുഅല്ലിം ഹമീദ് ഫൈസി ഉദ്ഘാടനം ചെയ്തു.
കുട്ടികളിൽ വായന ശീലം വളർത്തുന്നതിന്റെ ഭാഗമായി സുപ്രഭാതം പുറത്തിറക്കുന്ന "ആരോഗ്യം" മാസികയും വിദ്യാഥികൾക്ക് സമ്മാനിച്ചു. പ്രസിഡന്റ് സി ആബിദ്, എകെ ഖലീൽ, ശിഹാബ് കെ എന്നിവർ നേതൃത്വം നൽകി.