പറപ്പൂർ: ഹോപ്പ് ഫൗണ്ടേഷൻ പറപ്പൂർ ആസ്ഥാനമായ നിർമ്മിക്കുന്ന ഡയാലിസിസ് പ്രൊജക്ടിന്റെ കെട്ടിട നിർമ്മാണം തുടങ്ങി. ഇരിങ്ങല്ലൂരിൽ നടന്ന ചടങ്ങിൽ കെട്ടിട നിർമ്മാണത്തിന്റെ ഉദ്ഘാടനം ഹോപ്പ് ഫൗണ്ടേഷൻ മുഖ്യ രക്ഷാധികാരി ഡോ. നെച്ചിക്കാട്ടിൽ മുഹമ്മദ് കുട്ടി സാഹിബിന്റെ അധ്യക്ഷതയിൽ പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു.
ഹോപ്പ് ഫൗണ്ടേഷന് കീഴിൽ ഡയാലിസിസ് സെൻറർ, രോഗങ്ങളെ തടയാൻ വേണ്ടി വെൽനസ് സെൻറർ, ഫിസിയോ തെറാപ്പി, സൈക്കോ ക്ളിനിക്ക്, വിധവാ ശാക്തീകരണം, പെയിൻ & പാലിയേറ്റീവ് എന്നിവയാണ് ആരംഭിക്കുന്നത്. 42 സെൻറിൽ 18000 സ്ക്വയർ ഫീറ്റിൽ വേങ്ങര - കോട്ടക്കൽ റോഡിൽ ഇരിങ്ങല്ലൂർ പെട്രോൾ പമ്പിന് എതിർ വശത്താണ് 6 കോടി രൂപയുടെ ഈ പ്രൊജക്റ്റ് വരുന്നത്.വേങ്ങര ലൈവ് ന്യൂസ്.
ഹോപ്പ് ഫൗണ്ടേഷൻ ബിൽഡിംഗ് പ്രൊജകറ്റ് വർക്ക് ചെയർമാൻ നല്ലൂർ മജീദ് മാസ്റ്റർ,
മുസ്ലിം ലീഗ് സംസ്ഥാന കമ്മറ്റി അംഗങ്ങളായ എം.എം കുട്ടി മൗലവി, കെ.എം കോയാമു, ഹോപ്പ് ഫൗണ്ടേഷൻ പ്രസിഡൻറ് സി അയമുതു മാസ്റ്റർ, മണ്ഡലം ഭാരവാഹികളായ പി.കെ അസ് ലു, ഇ കെ സുബൈർ മാസ്റ്റർ, വേങ്ങര ബ്ലോക്ക് പ്രസിഡൻറ് എം ബെൻസീറ, പഞ്ചായത്ത് പ്രസിഡൻറ് കെ.അംജദ ജാസ്മിൻ, പഞ്ചായത്ത് ലീഗ് ഭാരവാഹികളായ വി.എസ് ബഷീർ, എം.കെ ഷാഹുൽ ഹമീദ്, സി.ടി സലീം, സിദ്ദീഖ് പൊട്ടിപ്പാറ, മജീദ് പാലാത്ത്, ഹോപ്പ് ഫൗണ്ടേഷൻ ഭാരവാഹികളായ വി.എസ് മുഹമ്മദലി, സി.ടി മുനീർ, എ.എ അബ്ദുറഹ്മാൻ, എ.പി മൊയ്തുട്ടി ഹാജി, മണ്ഡലം യൂത്ത് ലീഗ് ഭാരവാഹികളായ പുളളാട്ട് ഷംസു, പി.മുഹമ്മദ് ഹനീഫ, പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഇ കെ സൈദുബിൻ, അലി കുഴിപ്പുറം, കെ.അബ്ദുസ്സലാം, പറമ്പത്ത് മുഹമ്മദ്, കെ.എം മുഹമ്മദ്, സി.വി അലി അസ്കർ, ജനപ്രതിനിധികളായ സഫിയ കുന്നുമ്മൽ, നാസർ പറപ്പൂർ, പി.ടി റസിയ, താഹിറ എടയാടൻ, വി.സലീമ ടീച്ചർ, എ.പി ഷാഹിദ,ടി. അബ്ദുറസാഖ്, ഹുസൈൻ ഊരകം, വി.കെ അമീർ എന്നിവർ സംബന്ധിച്ചു.
ആറ് കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന പ്രൊജക്ടിൻ്റെ ചുമതല എ.ബി.സി കൺസ്ട്രക്ഷൻസിനാണ്.