വേങ്ങര: ഊരകം പഞ്ചായത്ത് പടി യിലെ മുഹമ്മദ് അസ്ലമിന്റെ കിഡ്നി മാറ്റി വെക്കുന്നതിലേക്ക് ഊരകം നെല്ലിപ്പറമ്പ് ഹരിത തീരം കൂട്ടായ്മ ഒരു ലക്ഷം രൂപ നൽകി. കാരാതോട് നടന്ന ചടങ്ങിൽ പി.കെ കുഞ്ഞാലികുട്ടി എം എൽ എ ക്ക് ഭാരവാഹികൾ ചെക്ക് കൈമാറി.
സയ്യിദ് കെ.കെ. മൻസൂർ കോയ തങ്ങൾ, പി.കെ.അഷ്റഫ്, എൻ. ഉബൈദ് മാസ്റ്റർ, എം.കുഞ്ഞാപ്പ, കെ.ടി. അബൂബക്കർ മാസ്റ്റർ, ടി.എം.മാനു, ഹുസൈൻ ഊരകം, വി.കെ. അമീർ, എം.കെ. റിയാസ്, പി. ഇബ്രാഹീം മാസ്റ്റർ എന്നിവർ സംബന്ധിച്ചു.