വേങ്ങര: മനാട്ടിപ്പറമ്പ് ഇർശാദുസ്വിബിയാർ ഹയർസെക്കണ്ടറി മദ്റസയിൽ മുഅല്ലിം ഡേ ദിനാചരണവും, ഫണ്ട് ശേഖരണം ഉദ്ഘാടനവും സംഘടിപ്പിച്ചു. മഹല്ല് പ്രസിഡണ്ട് കെ കെ കുഞ്ഞിമുഹമ്മദ് ഹാജി പതാക ഉയർത്തി.
മദ്റസ സദർ മുഅല്ലിം ഉസ്താദ് മുസ്തഫ ഫൈസി മുടിക്കോട് പ്രാർത്ഥന നിർവഹിച്ചു.
മഹല്ല് ജനറൽ സെക്രട്ടറി ടി വി മുഹമ്മദ് ഇഖ്ബാൽ സാഹിബ് സ്വാഗത ഭാഷണം നടത്തി. ഉസ്താദ് അബ്ദുറഹ്മാൻ ദാരിമി ഊരകം സംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിച്ചു.
അഷ്റഫ് മൗലവി എടയാറ്റൂർ
കെ കെ മുഹമ്മദ് കുട്ടി ഹാജി ഇസ് ഹാഖലി ഫൈസി കുണ്ടൂർ കുഞ്ഞിമുഹമ്മദ് കരിവേപ്പൻ ഷാഫി ഫൈസി പാണ്ടിക്കാട്
മൊയ്തീൻ ഹാജി സി ടി
കുഞ്ഞി മുഹമ്മദ്എ കെ
അബുകാവുങ്ങൽ
ഹംസ ടി കെ
ജംഷീർ, കെ കെ
ഷാഹിൽ മൂഴിക്കൽ
ഫർസീൻ സി ടി
തുടങ്ങിയ
മദ്റസ കമ്മിറ്റി ഭാരവാഹികളും
എസ് ബി വി പ്രവർത്തകരും
മദ്റസ വിദ്യാർത്ഥികളും
സാന്നിധ്യം കൊണ്ട് ധന്യമാക്കിയ പരിപാടിയിൽ
ഫണ്ട് ശേഖരണത്തിന്റെ ഉദ്ഘാടനം മഹല്ല് പ്രസിഡന്റ് കെ കെ കുഞ്ഞിമുഹമ്മദ് ഹാജി മഹല്ല് ജനറൽ സെക്രട്ടറി ടിവി ഇഖ്ബാൽ സാഹിബിന് നൽകി നിർവഹിച്ചു
വിദ്യാർത്ഥികൾക്ക് മധുരവിതരണവും നൽകി. പരിപാടി മൂന്ന് സ്വലാത്ത് ചൊല്ലി സമാപിച്ചു.