എ.ആർ. നഗർ: എ.ആർ. നഗർ ഗ്രാമപ്പഞ്ചായത്തിൽ കൃഷിഭവൻ ഞാറ്റുവേലച്ചന്തയും കർഷകസഭയും നടത്തി. ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ സുനിൽ ഉദ്ഘാടനംചെയ്തു.
വികസന സ്ഥിരംസമിതി അധ്യക്ഷൻ റഷീദ് കൊണ്ടാണത്ത് അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ ഹംന, ജിഷാ, കാവുങ്ങൽ ലിയാഖത്തലി, സൈദലവി കോയ എന്നിവർ പ്രസംഗിച്ചു.