മഅദിൻ മുഹറം ആത്മീയസമ്മേളനം 17-ന്

മലപ്പുറം: അറബിക് വർഷാരംഭമായ മുഹറം മാസത്തിൽ മേൽമുറി മഅദിൻ അക്കാദമി നടത്തുന്ന ആശൂറാഅ ആത്മീയസമ്മേളനം 17-ന് രാവിലെ എട്ടുമുതൽ സ്വലാത്ത് നഗറിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. മുഹറം ഒന്നുമുതൽ മഅദിനിൽ നടക്കുന്ന വിവിധ പരിപാടികളുടെ സമാപനംകൂടിയാണ് സംഗമം.

ചൊവ്വ, ബുധൻ ദിവസങ്ങളിൽ വനിതകൾക്കായി ഒൻപതുമുതൽ ഉച്ചയ്ക്ക് ഒന്നുവരെ ഹോം സയൻസ് ക്ലാസും പ്രാർഥനാ മജ്‌ലിസുമുണ്ടാകും. ഇതോടനുബന്ധിച്ചുള്ള മഹളറത്തുൽ ബദ്രിയ്യ പരിപാടിക്ക് സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ നേതൃത്വംനൽകും.

To advertise here, Contact Us
ബുധനാഴ്ച രാവിലെ എട്ടുമുതൽ സമാപനസമ്മേളനം തുടങ്ങും. ഖുർആൻ പാരായണം, സ്വലാത്ത്, ഇഖ്‌ലാസ് പാരായണം തുടങ്ങിയ വിവിധ പരിപാടികൾ നടക്കും. പ്രാർഥനകൾക്കും മജ്‌ലിസുകൾക്കും സമസ്ത ഉപാധ്യക്ഷൻ അലി ബാഫഖി തങ്ങൾ, മഅദിൻ ചെയർമാൻ ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി എന്നിവർ നേതൃത്വംനൽകും. അരലക്ഷത്തോളംപേർ പങ്കെടുക്കുന്ന നോമ്പുതുറയുമൊരുക്കും.

മലപ്പുറത്ത് നടന്ന പത്രസമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, മഅദിൻ അക്കാദമി മാനേജർ ദുൽഫുഖാർ അലി സഖാഫി, സ്വാഗതസംഘം ജനറൽ കൺവീനർ ഖാലിദ് സഖാഫി, കോഡിനേറ്റർ സ്വാലിഹ് സഖാഫി, വർക്കിങ് കൺവീനർ മുഹമ്മദ് ശാഫി ഫാളിലി തുടങ്ങിയവർ പ്രസംഗിച്ചു. വിവരങ്ങൾക്ക് ഫോൺ: 9072310111, 9072310222.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}