കുറ്റാളൂർ: വിദ്യാരംഗം കലാസാഹിത്യവേദിയുടെയും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും ജി എൽ പി എസ് ഊരകം കിഴ്‌മുറിയിൽ നടന്നു. സ്വാഗത പ്രസംഗം എസ് ആർ ജി കൺവീനറായ സദ്ധീഖ ടീച്ചർ നിർവഹിച്ചു. എച്ച് എം സുലൈമാൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. പ്രശസ്ത ആർട്ടിസ്റ്റായ യൂസൂ ഫ് കുറ്റാളൂർ ഉദ്‌ഘാടനം ചെയ്തു. യൂസൂഫ് മാസ്റ്റർ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം നടത്തി. സോഷ്യൽ സയൻസ്, ഇംഗ്ലീഷ്, ഗണിത, അറബിക് ക്ലബ്ബിന്റെ ഭാരവാഹികൾ ഈ വർഷം നടത്താൻ ഉദ്ദേശിക്കുന്ന പരിപാടികളെ കുറിച്ചുള്ള സ്ലൈഡുകൾ പ്രദർശിപ്പിച്ചുകൊണ്ടാണ് യൂസൂഫ് കുറ്റാളൂർ ഉദ്ഘാടനം നിർവഹിച്ചത്. ശേഷം ബഷീറിന്റെ ചിത്രം ചാർട്ടിൽ വരയ്ക്കുകയും ബഷീറിന്റെ നോവലിലെ കഥാപാത്രങ്ങളെ കുറിച്ചും, ജീവിതത്തെ കുറിച്ചും സംസാരിക്കുകയും ചെയ്തു.
സ്റ്റാഫ് സെക്രട്ടറിയായ ശോഭന ടീച്ചർ, ശോഭ ടീച്ചർ കുട്ടികൾക്ക് സന്ദേശങ്ങൾ നൽകി. യൂസുഫ് കുറ്റാളൂരിന്റെ നേതൃത്വത്തിൽ 3,4,5 ക്ലാസിലെ കുട്ടികൾക്ക് ചിത്രരചന ശില്പശാല സംഘടിപ്പിച്ചു. അഞ്ചാം ക്ലാസിലെ ജിൻഷ് മാഷും ഈ പ്രോഗ്രാം കോർഡിനേറ്റ് ചെയ്തത് രജന ടീച്ചറും പരിപാടിക്ക് നന്ദി പറഞ്ഞു.