കോട്ടക്കൽ: ചാപ്പനങ്ങാടി മർകസ് മസ്വാലിഹ് ബാപ്പു മുസ് ലിയാർ ഉറൂസിനോടനുബന്ധിച്ച് പ്രഖ്യാപിച്ച വിഭവ സമാഹരണ൦ യൂണിറ്റുകളിൽ നിന്നും എത്തിത്തുടങ്ങി. സ്ഥാപനത്തോട് ചേർന്നു നിൽക്കുന്ന ചാപ്പനങ്ങാടി, പൊന്മള, കോട്ടൂർ സർക്കിൾ കളിലെ ഇരുപത്തിരണ്ടു യൂണിറ്റുകളിൽ നിന്നു൦ മുഹറം മുതൽ ദുൽഹജ്ജ് വരെ വർഷത്തിൽ ഒരു തവണ പതിനഞ്ചു ദിവസത്തെ വിഭവങ്ങളാണ് യൂണിറ്റുകളിലെ വീടുകളിൽ നിന്നും കേരള മുസ്ലിം ജമാഅത്തിൻ്റെയു൦ എസ് വൈ എസ്, എസ് എസ് എഫി ൻ്റെ യു൦ പ്രവർത്തകർ സ്വരൂപിച്ചു സ്ഥാപനത്തിൽ എത്തിക്കുന്നത്. പ്രസ്തുത പദ്ധതി ക്ക് തുടക്കം കുറിച്ച് ചാപ്പനങ്ങാടി സർക്കിളിലെ കൂരിയാട് യൂണിറ്റ്യൂണിറ്റ് വിഭവ സമാഹരണമാണ് ഇന്നലെ സ്ഥാപത്തിൽ എത്തിച്ചത്. യൂണിറ്റ് നേതാക്കളായ അവറാൻകുട്ടി ഹാജി, ഇബ്രാഹീം ബാഖവി, ഹകീം ഫൈസാനി,ശറഫുദ്ദീൻ മാസ്റ്റർ, കഅബുൽ അഹ്ബാർ ഹാജി, അഷ്റഫ് കല്ലായി, മൊയ്തീൻ കുട്ടി, ഉണ്ണീൻ കുട്ടി ഹാജി തുടങ്ങിയ വരുടെ നേതൃത്വത്തിൽ എത്തിയ സംഘത്തെ സ്ഥാപനത്തിലെ ഉസ്താദുമാരു൦ വിദ്ധ്യാർത്ഥികളു൦ സ്ഥാപന ഭാരവാഹികളായ സയ്യിദ് സ്വലാഹുദ്ദിൻ ബുഖാരി, അബ്ദുൽ ജലീൽ സഖാഫി വില്ലൂർ, ഉമർ ബാഖവി, കോയക്കുട്ടി ബാഖവി, മുഹമ്മദ് സഖാഫി തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചത് . രണ്ടാഴ്ച ക്കകം ചേങ്ങോട്ടൂർ യൂണിറ്റ് വിഭവ സമാഹരണ൦ നടക്കുന്നതാണ്.
വിഭവ സമാഹരണം എത്തി തുടങ്ങി
admin
Tags
Malappuram