തിരൂരങ്ങാടി: തിരൂരങ്ങാടി താലൂക്ക് പാലത്തിങ്ങൽ വടക്കേ മമ്പുറം ഭാഗത്ത് താമസക്കാരായ മണക്കടവത്ത് സൽമയുടെ ഒരു വയസ്സായ കുട്ടിയുമായി ഭർത്താവ് കടന്നു കളഞ്ഞ സംഭവത്തിൽ ദേശീയ മനുഷ്യാവകാശ സംഘടനയായ എൻ.എഫ്.പി.ആർ. ഭാരവാഹികൾ വീട് സന്ദർശിക്കുകയും വേണ്ട സഹായ സഹകരണങ്ങൾ വാഗ്ദാനം ചെയ്യുകയും ചെയ്തു 10 ദിവസത്തോളം കുട്ടിയെ കാണാതായിട്ടും പോലീസിന്റെ ഭാഗത്തുനിന്നും ഊർജ്ജിതമായ അന്വേഷണം നടക്കുന്നില്ല എന്നും വീട്ടുകാർ അന്വേഷിച്ച് നൽകുന്ന വിവരങ്ങൾ പോലീസ് അന്വേഷണത്തിനായി പോകുന്ന പൗരപ്രമുഖരോട് പറയുന്നതായി വീട്ടുകാർ ആരോപിച്ചു . സ്വന്തം ഭർത്താവ് മുലകുടി പോലും മാറാത്ത കുട്ടിയെ ഒരു മണിക്കൂറിനകം കൊണ്ടു തരാം എന്ന് പറഞ്ഞു കൊണ്ടുപോയിട്ട് ദിവസങ്ങൾ ആയിട്ടും ഭർത്താവിൻറെ ആധാർ രേഖയടക്കം ഉണ്ടായിട്ടും അടിയന്തര നടപടി എടുക്കാത്തതിൽ എൻ എഫ് പി ആർ ഭാരവാഹികൾ സർക്കാറിനെ ശക്തമായ പ്രതിഷേധം അറിയിച്ചു. ഹേബിയസ് കോർപ്പസ് ഹർജിയിലൂടെ ഹൈക്കോടതിയിൽ പോലീസിന്റെ നിസംഗതയെ ചോദ്യം ചെയ്യുമെന്ന് എൻ .എഫ്. പി .ആർ. സംസ്ഥാന വൈസ് പ്രസിഡണ്ട് മനാഫ് താനൂർ അറിയിച്ചു. ഭാരവാഹികളായ തിരൂരങ്ങാടി താലൂക്ക് പ്രസിഡണ്ട് അബ്ദുൽ റഹീം പൂക്കത്ത് , എംസി അറഫാത്ത് പാറപ്പുറം, തിരൂർ താലൂക്ക് സെക്രട്ടറി പി.എ.ഗഫൂർ താനൂർ, സുലൈഖ പരപ്പനങ്ങാടി , ബിന്ദു തിരിച്ചിലങ്ങാടി, നിയാസ് അഞ്ചപ്പുര ,അബൂബക്കർ വേങ്ങരഎന്നിവർ വീട്ടിൽ പോവുകയും സമാശ്വസിപ്പിക്കുകയും ചെയ്തു. എൻ .എഫ്.പി. ആറിന്റെ ഭാഗത്തുനിന്നും എല്ലാവിധ നിയമ സഹായ വാഗ്ദാനങ്ങളും നൽകി. എസ്.പി.യെ നേരിൽ കണ്ട് മനാഫ് താനൂർ കാര്യങ്ങൾ ബോധിപ്പിക്കുകയും മുഖ്യമന്ത്രിക്ക് പരാതി നൽകുകയും ചെയ്തു.
ഭർത്താവ് കുട്ടിയുമായി കടന്ന സംഭവം; മനുഷ്യാവകാശ സംഘടന വീട് സന്ദർശിച്ചു
admin
Tags
Malappuram