ഗാന്ധി പ്രതിമ സ്ഥാപിക്കണം :- യൂത്ത് കോൺഗ്രസ്

ഊരകം: ഗാന്ധി നിന്ദയും, ഗാന്ധി തിരസ്കാരണവും വ്യാപകമായി ഭരണകൂട പിന്തുണയിൽ രാജ്യത്ത് നടക്കുന്ന സാഹചര്യത്തിൽ വരും തലമുറയിൽ ഗാന്ധി സ്മരണയും, ഗാന്ധിയൻ ആശയങ്ങൾ നിലനിർത്താനുമായി വേങ്ങര ഹൈസ്കുളിൽ 
ഗാന്ധി പ്രതിമ സ്ഥാപിക്കണമെന്ന് ഊരകം മണ്ഡലം യൂത്ത് കോൺഗ്രസ്‌ നേതൃ യോഗം ആവ്യശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ്‌ എൻ ടി. സക്കീർ ഹുസൈൻ അധ്യക്ഷനായ യോഗം ജില്ലാ വൈസ് പ്രസിഡന്റ്‌ അഡ്വ:പ്രജിത്ത് ഉത്ഘാടനം ചെയ്തു. യോഗത്തിൽ ടി കെ.ഫിറോസ്,പറമ്പൻ സൈദലവി, എം ജയകൃഷ്ണൻ,കെ പി.ഷിജിത്, എം ടി.ഷഹാൽ, പി ഐ മഷൂദ്, സി.സിനാൻ, എം ടി അർഷാദ്, എന്നിവർ പ്രസംഗിച്ചു. അബൂബക്കർ മാസ്റ്റർ സ്വാഗതവും പങ്ങാട്ട് ജംഷി നന്ദിയും പറഞ്ഞു.ഈ വരുന്ന പത്താം തിയ്യതി വേങ്ങരയിൽ 
യൂത്ത് കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റ്‌ രാഹുൽ മാങ്കുട്ടം പങ്കെടുക്കുന്ന ബൂത്ത്‌ ലെവൽ ലീഡഴ്സ് മീറ്റ് വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}