വേങ്ങര: ജൂലൈ 5 ന് ജി.വി.എച്ച്.എസ്സ്.എസ്സ് വേങ്ങരയിൽ ബഷീർ ദിനം വളരെ വിപുലമായ രീതിയിൽ ആചരിച്ചു. പ്രശസ്ത എഴുത്തുകാരനും അധ്യാപകനുമായ ഡോ: ഹിക്ക്മത്തുല്ല ഉദ്ഘാടനവും അനുസ്മരണ പ്രഭാഷണവും നടത്തി.
വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും സാഹിത്യ ക്വിസ് മത്സരത്തിൽ വിജയികളായ വിദ്യാർത്ഥികൾക്ക് സമ്മാന വിതരണവും നടന്നു. എം. എ റഹ്മാൻ സംവിധാനം ചെയ്ത 'ബഷീർ ദ മാൻ' എന്ന ഡോക്യുമെന്ററിയും പ്രദർശിപ്പിച്ചു. പ്രധാനാധ്യാപകൻ കെ സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. ഇന്ദു കെ, മനോഹരൻ എ, രാഗിണി കെ എന്നിവർ ആശംസകൾ അറിയിച്ചു. ആസിഫ് എം സ്വാഗതവും ജിഫ്ന നന്ദിയും പറഞ്ഞു.