എ.ആർ.നഗർ: പുകയൂർ ഗവൺമെന്റ് എൽ.പി സ്കൂൾ വിദ്യാർത്ഥികൾക്കായി കെ.എസ്.ഇ.ബി തിരൂരങ്ങാടി ഡിവിഷന്റെ നേതൃത്വത്തിൽ സുരക്ഷാരവം എന്ന പേരിൽ ദേശീയ സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായി
വൈദ്യുതി സുരക്ഷാ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു.കെ.എസ്.ഇ.ബി തലപ്പാറ സെക്ഷൻ സബ് എഞ്ചിനീയർമാരായ പി.എം പ്രശാന്ത്, ടി.ദിവ്യ എന്നിവർ ക്ലാസെടുത്തു. പ്രധാന അധ്യാപിക പി.ഷീജ, കെ.കെ റഷീദ് എന്നിവർ സംസാരിച്ചു.