വേങ്ങര: എസ് എസ് എല്‍ സി, പ്ലസ് ടൂ, എല്‍ എസ് എസ്, യു എസ് എസ് ഉന്നത വിജയികളെ പറപ്പൂർ ടി പി മാസ്റ്റർ സ്മാരക ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു. ഭരണഘടനയുടെ ആമുഖം നല്‍കിയാണ് ആദരിച്ചത്.
കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലർ കെ മുഹമ്മദലി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. എം അബ്ദുൽ റഹീം അധ്യക്ഷത വഹിച്ചു നടന്ന പരിപാടി വേങ്ങര ബി ആര്‍ സി റിസോഴ്സ് പേഴ്സണ്‍ ടി കെ നൗഷാദ് കരിയർ ഗൈഡൻസ് ക്ലാസെടുത്തു. റിട്ട. അസി. എക്സൈസ് ഇൻസ്‌പെക്ടർ യൂസുഫലി, പി കമ്മുക്കുട്ടി, എം വിദ്യ എന്നിവർ ആശംസകൾ നേർന്നു. കെ പി രാജേഷ് ബാബു സ്വാഗതവും ടി രമ്യ നന്ദിയും പറഞ്ഞു.