ചന്ദ്രിക അറിവിൻ തിളക്കം പദ്ധതിക്ക് തുടക്കമായി

ഊരകം: നെല്ലിപ്പറമ്പ് പി.എം.എസ്.എ.എം.യു.പി.സ്കൂളിൽ ചന്ദ്രിക അറിവിൻ തിളക്കം പദ്ധതിക്ക് തുടക്കമായി. പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി ഹുസൈൻ ഊരകം വിദ്യാർത്ഥി പ്രതിനിധി കെ.ഫാത്തിമ മിൻ ഹക്ക് പത്രംനൽകി കൊണ്ട് ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡൻ്റ് പി.അഷ്റഫ് അദ്ധ്യക്ഷത വഹിച്ചു.

ചടങ്ങിൽ വാർഡ് മുസ്ലിം ലീഗ് ഭാരവാഹികളായ ടി.എം.മാനു, വി.കെ. അമീർ, ഹെഡ്മാസ്റ്റർ ടി. ഉവൈസുൽഹാദി മാസ്റ്റർ, വി.കെ.ഉമ്മർ ഹാജി, സി.ശിഹാബ്, സി.മുഹമ്മദ്, ശശീന്ദ്രൻ മാസ്റ്റർ, അബ്ദുൽ ജബ്ബാർ മാസ്റ്റർ യു.കെ. സുബൈർ മാസ്റ്റർ, മറ്റു വിദ്യാർത്ഥികൾ എന്നിവർ സംബന്ധിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}