പരപ്പനങ്ങാടി: പരപ്പനങ്ങാടി റെയിൽവേ മേൽപ്പാലത്തിന് സമീപത്ത് ചുവട്ടിൽ എക്സൈസ് സംഘം കഞ്ചാവ് ചെടി കണ്ടെത്തി. തിരൂരങ്ങാടി എക്സൈസ് സർക്കിൾ ഓഫീസിലെ അസി. എക്സൈസ് ഇൻസ്പെക്ടർ കെ എസ് സുർജിതും സംഘവും നടത്തിയ പരിശോധനയിൽ റെയിൽവേ മേൽപ്പാലത്തിന് താഴെ ബ്രിഡ്‌ജിന്റെ അടിഭാഗത്ത് ഭിത്തിയോട് ചേർന്ന് ഉദ്ദേശം 95 സെൻറീ മീറ്റർ നീളത്തിൽ വളർന്ന് നിൽക്കുന്ന കഞ്ചാവ് ചെടിയാണ് കണ്ടെത്തിയത്. കഞ്ചാവ് ചെടി കസ്റ്റഡിയിലെടുത്ത് ഒരു എൻ ഡി പി എസ് കേസ് രജിസ്റ്റർ ചെയ്തു.
അസി. എക്സൈസ് ഇൻസ്പെക്ടർ പി പ്രഗേഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ കെ സമേഷ്, ടി യൂസുഫ്, സി എം അഭിലാഷ് എന്നിവർ പരിശോധനാ സംഘത്തിലുണ്ടായിരുന്നു.