പൂചോലമാട്: പൂച്ചോലമാട് കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ അംഗങ്ങൾക്കായി പൈതൃക പഠനയാത്ര സംഘടിപ്പിച്ചു. രാവിലെ ആരംഭിച്ച യാത്ര വൈകുന്നേരം വരെ നീണ്ടു നിന്നു.
വെന്നിയൂരിന്നടുത്തുള്ള രണ്ടായിരത്തോളം വർഷത്തെ പഴക്കമുണ്ടെന്ന് കരുതുന്ന കുടക്കല്ല്, നൂറ്റാണ്ടുകൾ പഴക്കമുള്ള അത്താണി, പ്രദേശത്തിൻ്റെ അംശം അധികാരികളുടെ ആസ്ഥാനമായ കപ്രാട്ട് തറവാട്, കാപ്രാട്ട് കളരി, മലബാർ കലാപത്തിൻ്റെ ഓർമ്മകളുറങ്ങുന്ന തിരൂരങ്ങാടി ഹജൂർ കച്ചേരി, മമ്പുറം തങ്ങളുടെ വീട്, മഖ്ബറ, 170 വർഷം പഴക്കമുള്ള എടത്തോള ഭവനം, ഗാന്ധിക്കുന്നിലെ മഹാശിലസംസ്കരത്തിൻ്റെ ശേഷിപ്പായ മുനിയറ, നന്നങ്ങാടി, ഊരകം കുറ്റിപ്പുറത്ത് ചേലാട്ട് തറവാടു, കുടുംബക്ഷേത്രം, ധാന്യപ്പുര എന്നിങ്ങനെയുള്ള അതീവ ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളും നിർമ്മിതകളും സന്ദർശിച്ചു.
പ്രാദേശിക ചരിത്ര ഗവേഷകനായ കൊളക്കാട്ടിൽ ദിലീപ്, മൻസൂർ മൂപ്പൻ ചരിത്രാധ്യാപകനായ മൊയ്തീൻ തൊട്ടശേരി എന്നിവർ നേതൃത്വം നൽകിയ പരിപാടിയിൽ ചുക്കൻ അബൂഹാജി, അബുഹാജി താട്ടയിൽ, അബ്ദുല്ലത്തീഫ് പൂവിൽ(മജസ്റ്റിക് ഗോൾഡ്), അബ്ദുല്ലത്തീഫ് സി എം, ഡോ. ഷമീം കാപ്പൻ, എ കെ അയ്യൂബ് മാസ്റ്റർ, ഹാറൂൺ പൂവിൽ, സൈനുദ്ദീൻ ചുക്കൻ, ഗഫൂർ ചുക്കൻ, സൈദലവി സി എം, ഹമീദ് പൂവിൽ, കുഞ്ഞിമൊയ്തീൻ എ കെ എന്നിവർ പങ്കെടുത്തു.
ഇത്തരം പൈതൃക സ്മാരകങ്ങൾ സംരക്ഷിക്കേണ്ടതിൻ്റെ ആവശ്യകത അധികാരികളെ ബോധ്യപ്പെടുത്താൻ ഈ കൂട്ടായ്മ തീരുമാനിച്ചു.