വേങ്ങര: വേങ്ങര ഗ്രാമപ്പഞ്ചായത്ത് പരിധിയിൽ സർവീസ് നടത്തുന്ന ഓട്ടോറിക്ഷകൾക്ക് ആപ് വഴി രജിസ്‌ട്രേഷനും ബാഡ്ജും നൽകി. വേങ്ങര അങ്ങാടിയിൽ 314 ഓട്ടോറിക്ഷകൾക്കാണ് ബാഡ്ജ് നൽകിയത്.
പ്രസിഡന്റ് കെ.പി. ഹസീനാ ഫസൽ ബാഡ്ജ് വിതരണം ഉദ്ഘാടനംചെയ്തു. ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ എ.കെ. സലീം അധ്യക്ഷനായി. എസ്.ഐ. ടി.ഡി. ബിജു, സി.പി.ഒ. റിൻഷാദ്, കുറുക്കൻ മുഹമ്മദ്, സി.പി. ഖാദർ, ചോലക്കൻ റഫീഖ് മൊയ്തീൻ, ടി. കരീം, ടി.വി. ഇഖ്ബാൽ, പി.കെ. അബൂ താഹിർ, എം.എ. അസീസ് തുടങ്ങിയവർ സംസാരിച്ചു.