എസ് ഡി പി ഐ പ്രതിഷേധ ധർണ നടത്തി

വേങ്ങര: കൂരിയാട് - അച്ചനമ്പലം റോഡിന്റെ ശോചനീയാവസ്ഥയിലും നിർത്തിവെച്ച പ്രവർത്തി 
പൂർത്തീകരിച്ച് ഉടൻ ഗതാഗത  ഗതാഗതയോഗ്യമാക്കുക
എന്നീ ആവശ്യം ഉന്നയിച്ച് 
എസ് ഡി പി ഐ കൂരിയാട് - പാക്കടപുറായ ബ്രാഞ്ചുകൾ സംയുക്തമായി പ്രതിഷേധ സംഘടിപ്പിച്ചു. എസ്ഡിപിഐ വേങ്ങര മണ്ഡലം സെക്രട്ടറി എം കമറുദ്ധീൻ ഉദ്ഘാടനം നിർവഹിച്ചു.

ഈ സമരം ഒരു സൂചനാസമരം മാത്ര മാണെന്നും അധികാരികൾ ഇനിയും അനാസ്ഥതുടരുകയാണെങ്കിൽ 
മറ്റു സമരമുറകളിലേക് 
പാർട്ടി കടക്കുമെന്നും 
അദ്ദേഹം പറഞ്ഞു.

എസ്ഡിപിഐ വേങ്ങര പഞ്ചായത്ത് പ്രസിഡന്റ് റഫീഖ്  ഇ കെ അധ്യക്ഷത വഹിച്ച
പരിപാടിയിൽ പാക്കടപുറായ ബ്രാഞ്ച് പ്രസിഡന്റ് യൂസുഫലി സ്വാഗതവും പഞ്ചായത്ത് 
സെക്രട്ടറി മൻസൂർ അപ്പാടൻ 
കൂരിയാട്, ബ്രാഞ്ച് സെക്രട്ടറി 
അബ്ദുൽ മുജീബ് ഇ വി, എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിക്കുകയും കൂരിയാട് ബ്രാഞ്ച് പ്രസിഡന്റ് 
ശറഫുദ്ധീൻ എൻ എം നന്ദിയും പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}