പറപ്പൂർ: ചേക്കാലിമാട് സാംസ്കാരിക സമിതി വായനാ പക്ഷാചരണത്തിന്റെ ഭാഗമായി പ്രശസ്ത എഴുത്തുകാരൻ വൈക്കം മുഹമ്മദ് ബഷീർ , കഥാപ്രസംഗ കലയിലെ സാമ്രാട്ട് വി സാംബശിവൻ എന്നിവരുടെ അനുസ്മരണം സംഘടിപ്പിച്ചു. സി എസ് എസ് ലൈബ്രറി യിൽ വെച്ച് നടന്ന ചടങ്ങിൽ പറപ്പൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഇകെ സൈദുബിൻ ഉത്ഘാടനം നിർവ്വഹിച്ചു. എം ഷെമീം അധ്യക്ഷതവഹിച്ചു. ഇകെ സുബൈർ മാസ്റ്റർ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണവും, ഇകെ മജീദ് വി സാംബശിവൻ അനുസ്മരണ പ്രഭാഷണവും നടത്തി. ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് എപി ഉണ്ണികൃഷ്ണന്റെ മരണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി. ബഷീർ മാസ്റ്റർ അനുശോചന പ്രസംഗം നടത്തി. എകെ സക്കീർ സ്വാഗതവും ആബിദ് സി നന്ദിയും പറഞു. എകെ അബ്ദുൽ സലാം, ഷെഫീക്ക് ടിപി, അൻവർ അലി എകെ, അബ്ദുൽ ലത്തീഫ് എകെ, അസ്ഹറുദ്ദീൻ കെ എന്നിവർ നേത്രത്വം നൽകി.
വൈക്കം മുഹമ്മദ് ബഷീർ, വി സാംബശിവൻ അനുസ്മരണം സംഘടിപ്പിച്ചു
admin