വേങ്ങര: മമ്പീതി മർകസ് പബ്ലിക് സ്കൂളിൽ നവീകരിച്ച സയൻസ് ലാബ് ഉത്ഘാടനം പ്രശസ്ത വ്യവസായി ദുബായ് ഗോൾഡ് മുഹമ്മദലി ഹാജി കുന്നുംപുറം നിർവഹിച്ചു. നവീകരിച്ച ലാബ് വിദ്യാർത്ഥികൾക്ക് ശാസ്ത്രത്തിലെ വൈവിധ്യമാർന്ന വിഷയങ്ങൾക്കുള്ള അനുഭവപരിചയം നൽകുകയും അവരുടെ ശാസ്ത്രപരമായ ചിന്താ ശേഷിയും പ്രായോഗികജ്ഞാനവും വർധിപ്പിക്കുന്നതിനുള്ള മികച്ച അവസരവുമായിരിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ചടങ്ങിൽ മർകസ് ജനറൽ സെക്രട്ടറി ഉസ്താദ് അബ്ദുൽ ഖാദിർ അഹ്സനി മമ്പീതി അധ്യക്ഷത വഹിച്ചു.
വിദ്യാർത്ഥികൾക്ക് അത്യാധുനിക സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തി പരീക്ഷണങ്ങൾനടത്താൻ സഹായകമാകുന്ന രീതിയിലാണ് ലാബ് ക്രമീകരിച്ചിട്ടുള്ളത്. ലാബിന്റെ നവീകരണം വിദ്യാർത്ഥികളുടെ ശാസ്ത്ര ഗവേഷണ താല്പര്യങ്ങൾ പ്രോത്സാഹിപ്പിക്കാനും അവരുടെ പഠനത്തിന് പുതിയ മാനം നൽകാനും ലക്ഷ്യമിടുന്നു.
ചടങ്ങിൽ മർകസ് മാനേജർ ഹാഫിള് അബ്ദുർറഹിമാൻ നൂറാനി, പ്രിൻസിപ്പൾ അബ്ദുൽ അസീസ്, മോറൽ ഹെഡ് അബ്ദുറഹിമാൻ മുസ്ലിയാർ KT എന്നിവർ പങ്കെടുത്തു.