ബഷീറിന്റെ അനശ്വര കഥാപാത്രങ്ങളായി വിദ്യാർത്ഥികൾ
കോ.ട്ടക്കൽ: കോട്ടൂർ എ.കെ.എം ഹയർ സെക്കൻഡറി സ്കൂളിൽ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണത്തിന്റെ ഭാഗമായി മലയാള സമിതി എൻ.എസ്.എസ് യൂണിറ്റിൻ്റെ സഹകരണത്തോടെ 'ഇമ്മണി ബല്ല്യ സുൽത്താൻ' എന്ന പേരിൽ ദൃശ്യവിരുന്നൊരുക്കി.പാത്തുമ്മയും, മജീദും സുഹറയും, ഒറ്റക്കണ്ണൻ പോക്കറും, ആയിഷയും മൂക്കനും ആനവാരി രാമൻ നായരും, നാരായണിയുമൊക്കെ അണിനിരന്നപ്പോൾ ബഷീർ അനുസ്മരണം അവിസ്മരണീയമായി.നൂറോളം കുട്ടികൾ ബഷീർ കൃതികളിലെ കഥാ പാത്രങ്ങളെയും പ്രധാന രംഗങ്ങളും പുനസൃഷ്ടിച്ചു. വിദ്യാർത്ഥികൾക്കായി ബഷീർ കൃതികളുടെ പ്രദർശനം, പോസ്റ്റർ പ്രദർശനം, അനർഘ നിമിഷം, താരം സ്പെഷ്യൽ, ചുമർപത്ര നിർമ്മാണം,ക്വിസ് മത്സരം എന്നിവ നടത്തി. കുട്ടികൾ കൂടുതൽ അവരുടെ പ്രിയ കഥാപാത്രമായ പാത്തുമ്മയെയും ബഷീറിനേയുമാണ് അനുകരിച്ചത്.പ്രധാന അധ്യാപിക കെ.കെ സൈബുന്നീസ ഉദ്ഘാടനം ചെയ്തു. അധ്യാപകരായ എൻ വിനീത,വി റൈഹാനത്ത്
കെ.നസ്റിൻ,പി.എം രശ്മി, എൻ.എസ്.എസ്
യൂണിറ്റംഗങ്ങളായ യു മുഹമ്മദ് ഷാഹിൽ, എ റിയ അസ്ക്കർ എന്നിവർ സംസാരിച്ചു.