എ.ആർ.നഗർ: ബഷീർ ദിനത്തോടനുബന്ധിച്ച് പുകയൂർ ജി.എൽ.പി സ്കൂളിൽ പ്രഥമാധ്യാപിക പി.ഷീജ ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി. വിദ്യാർത്ഥികൾ ബഷീർ കഥാപാത്രങ്ങളെ പുനരാവിഷ്ക്കരിച്ചു. ബഷീറിന്റെ വിഖ്യാത കഥാപാത്രങ്ങളായ പാത്തുമ്മയും,സുഹറയും,മജീദും,സൈനബയും, ഒറ്റക്കണ്ണൻ പോക്കറും, എട്ടുകാലി മമ്മൂഞ്ഞും,ആനവാരി രാമൻ നായരും,നാരായണിയും തുടങ്ങി കഥാപാത്രങ്ങളെല്ലാം കുരുന്നുകളുടെ മുമ്പിലെത്തി.മുപ്പതോളം ബഷീർ കൃതികളുടെ പ്രദർശനവും, പ്രശ്നോത്തരിയും സംഘടിപ്പിച്ചു.അധ്യാപകരായ സി.ശാരി,ടി.ഇന്ദുലേഖ,കെ.രജിത,സി.നാഫിയ, ഖൈറുന്നിസ, സരിത എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
"ഹുന്ത്രാപ്പി ബുസ്സാട്ടോ" ബഷീർ ദിനം ആചരിച്ചു
admin