വേങ്ങര: പണ്ഡിതനെന്നോ പാമരനെന്നോ ഭേദ്ദമില്ലാതെ സർവ്വ ജനവിഭാഗങ്ങളുടെയും ഹൃദയങ്ങൾ കീഴടക്കിയ വൈക്കം മുഹമ്മദ് ബഷീർ ഓർമ്മയായിട്ട് ജൂലായ് 5 -2024 ന് മുപ്പതു വർഷം. അനുസ്മരണദിനത്തോടനുബന്ധിച്ച് വിദ്യാലയം ഈ അദ്ധ്യായന വർഷവും ബഷീർ സ്മൃതികളിലൂടെ വിവിധ പരിപാടികൾ ലിറ്ററി ക്ലബ്ബും കെ.ജി ഡിപ്പാർട്ട്മെൻ്റും സംഘടിപ്പിച്ചു. ബഷീർ അനുസ്മരണദിന പ്രത്യേകപരിപാടികൾ സർവ്വശിക്ഷാ അഭിയാൻ ജില്ലാ പ്രൊജക്ട് ഓഫീസറും എസ്.സി.ഇ.ആർ.ടി മലയാളം മിഷൻ റിസോഴ്സ് പേഴ്സണുമായ പ്രശസ്ത കവി എടപ്പാൾ സി സുബ്രഹ്മണ്യൻ രക്ഷിതാക്കളുടെയും അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സാന്നിധ്യത്തിൽ ഉദ്‌ഘാടനം ചെയ്തു.
സാധാരണക്കാരിൽ വെറും സാധാരണക്കാരനായി ലളിത ജീവിതം നയിച്ച ബഷീറിന് ,കുട്ടികൾ എന്നും പ്രിയപ്പെട്ടവരായിരുന്നുവെന്ന് അദ്ദേഹം പ്രസ്താവിച്ചു. പ്രസ്തുത പരിപാടിയിൽ
പ്രധാന അദ്ധ്യാപകനായ ജാസ്മിർ ഫൈസൽ എം അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പാൾ സി.കെ ഫബീല നന്ദി പ്രകാശനം നടത്തി. വേദിയിൽ ബഷീറിയൻ കഥാപാത്രങ്ങളുടെ പുനരാവിഷ്ക്കാരവുമായി എത്തിയ കുരുന്ന് വിദ്യാർത്ഥികളും "പാത്തുമ്മയുടെ ആട് '" എന്ന കഥയെ പ്രമേയമാക്കി കൊണ്ട് വിദ്യാർത്ഥികൾ നടത്തിയ ദൃശാവിഷ്ക്കാരവും കൗതുക കാഴ്ചയായി -
കൂടാതെ വിദ്യാർത്ഥികൾക്കായി പ്രസംഗം , കഥ പറയൽ ഫാൻസി ഡ്രസ്സ്, ക്വിസ് തുടങ്ങിയ മത്സരങ്ങളും നടന്നു.