എസ് എസ് എഫ് ചേറൂർ സെക്ടര്‍ സാഹിത്യോത്സവിന് പരിസമാപ്തി: ഒമ്പതാം തവണയും കാപ്പിൽ യൂണിറ്റ് ജേതാക്കൾ

ചേറൂർ: എസ് എസ് എഫ്  ചേറൂർ  സെക്ടര്‍ മുപ്പത്തൊന്നാം എഡിഷന്‍  സാഹിത്യോത്സവ് കോവിലപ്പാറയിൽ  സമാപിച്ചു. രണ്ട് ദിവസം നീണ്ട് നിന്ന പരിപാടിയില്‍ 9 യൂണിറ്റുകള്‍ മാറ്റുരച്ച് 590 പോയിൻറ് നേടി കാപ്പിൽ യൂണിറ്റ്  ഒന്നാം സ്ഥാനവും 474 പോയിൻറ് നേടി ചേറൂർ യൂണിറ്റ്  രണ്ടാം സ്ഥാനവും 405 പോയിൻറ് നേടി കിളിനക്കോട് യൂണിറ്റ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കാപ്പിൽ യൂണിറ്റിലെ മുഹമ്മദ് ജാസിം സർഗ പ്രതിഭയും കഴുകൻചിന യൂണിറ്റിലെ മുഹമ്മദ് സ്വാലിഹ് കലാപ്രതിഭയുമായി. 

ശനിയാഴ്ച വൈകുന്നേരം അഞ്ചു മണിയോടെ കേരള മുസ്ലിം ജമാഅത് സർക്കിൾ പ്രസിഡന്റ്‌ സയ്യിദ് മുത്തുക്കോയ തങ്ങൾ ചേറൂർ, SYS വേങ്ങര സോൺ സെക്രട്ടറി സയ്യിദ് അലവി അൽ ബുഖാരി കോവിലപ്പാറ എന്നിവരുടെ നേതൃത്വത്തിൽ പതാക ഉയർത്തി.
ഉദ്ഘാടന സെഷനില്‍ സാഹിത്യോത്സവ് സമിതി ചെയർമാൻ മുസമ്മിൽ സഖാഫിയുടെ അദ്ധ്യക്ഷതയില്‍ സെക്ടർ സെക്രട്ടറി ആഷിഖ് സഅദി  സ്വാഗതവും കേരള മുസ്‌ലിം ജമാഅത്ത് സ്റ്റേറ്റ് കൗൺസിലർ ടി ടി അഹ്മദ് കുട്ടി സഖാഫി ചേറൂർ ഉദ്‌ഘാടനവും ചെയ്‌തു. നോവലിസ്റ്റും ബുക്ക്‌ ഷെൽഫ് പബ്ലിക്കേഷൻസ് പബ്ലിഷറുമായ ജിത്തു നായർ മുഖ്യാതിഥിയായി. വേങ്ങര ഡിവിഷൻ സെക്രട്ടറി  സഈദ് സഅദി കോട്ടുമല സന്ദേശ പ്രഭാഷണം  നടത്തി. 

ഞായറാഴ്ച വൈകീട്ട് നടന്ന സമാപന സെഷനില്‍ സെക്ടർ പ്രസിഡന്റ് ഉനൈസ് അഹ്സനിയുടെ അദ്ധ്യക്ഷതയില്‍ ചേറൂർ ശുഹദാ മസ്‌ജിദ്‌ മുദരിസ് സയ്യിദ് ജരീർ അഹ്‌സനി കൊളപ്പുറം  ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.  കേരള മുസ്‌ലിം ജമാഅത്ത് സോൺ സെക്രട്ടറി അബ്ദുൽ ഹഖ്,വൈ എസ് ചേറൂർ സർക്കിൾ പ്രസിഡന്റ് ഇസ്മായിൽ മിസ്ബാഹി എന്നിവര്‍ ആശംസ അറിയിച്ച് സംസാരിച്ചു. സെക്ടർ ജനറൽ സെക്രട്ടറി മുഹമ്മദ് റാഫിഹ് ടി സ്വാഗതവും സയ്യിദ് ഹാഷിം തങ്ങൾ നന്ദിയും പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}