വെന്നിയൂർ അൽ ബയാൻ ഖുർആൻ അക്കാദമി നാളെ (ബുധൻ) സമസ്ത പ്രസിഡന്റ് ഇ സുലൈമാൻ മുസ്ല്യാർ ഉദ്ഘാടനം ചെയ്യും

മത-ഭൗതിക സമന്വയ വി്യാഭ്യാസം, ഖുർആൻ പാരായണശാസ്ത്രം, ഹിഫ്‌ള്, തൊഴിലധിഷ്ടിത നൈപുണ്യവികസനം തുടങ്ങിയവ ലക്ഷ്യമിട്ട് വെന്നിയൂർ നാസിറുൽ ഉലൂം മദ്രസക്ക് കീഴിൽ ഖുർആൻ അക്കാദമി ആരംഭിക്കുന്നു. 

കെ വി കുഞ്ഞാലൻകുട്ടി മുസ്ല്യാർ സ്മാരക അൽബയാൻ ഖുർആൻ അക്കാദമിയുടെ പ്രഥമ ബാച്ചിന്റെ ഉദ്ഘാടനം ബുധനാഴ്ച (ജൂലൈ 10) രാത്രി 7.30ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡണ്ട് ഇ സുലൈമാൻ മുസ്ല്യാർ നിർവഹിക്കും. സമസ്ത കേരള സുന്നി യുവജന സംഘം (എസ് വൈ എസ്) സംസ്ഥാന വൈസ് പ്രസിഡണ്ട് ദേവർശോല അബദ്ുസ്സലാം മുസ്ല്യാർ പ്രഭാഷണം നടത്തും. 

വിശുദ്ധ ഖുർആൻ ഹിഫ്‌ള് പഠനം, ദൗറ പരിശീലനം, തജ്‌വീദ് കംപാരറ്റീവ് പഠനം, ഖുർആനിന്റെ വിവിധ പാരായണശൈലി പരിശീലനം,  കരിയർ ഗൈഡൻസ്, മത-ഭൗതിക സമന്വയത വിദ്യാഭ്യാസം തുടങ്ങിയവയാണ് ഖുർആൻ അക്കാദമി പ്രധാനമായും ലക്ഷ്യം വെക്കുന്നത്.  മദ്രസയുടെ വിശാലമായ കാംപസിൽ വിദ്യാർത്ഥികൾക്ക് താമസിച്ചു പഠിക്കാനുള്ള സൗകര്യങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്. 

നാൽപത് വർഷം തുടർച്ചയായി നാസിറുൽ ഉലൂം മദ്രസയുടെ പ്രധാനാധ്യാപകനും ഖുർആൻ പാരായണരംഗത്ത് സവിശേഷ വൈദഗ്ധ്യവുമുണ്ടായിരുന്ന പ്രമുഖ പണ്ഡിതൻ കെ വി കുഞ്ഞാലൻ കുട്ടി മുസ്ല്യാരുടെ നാമധേയത്തിലാണ് ഖുർആൻ അക്കാദമി പ്രവർത്തിക്കുന്നത്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}