എ.ആർ. നഗർ: എ.ആർ. നഗർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായി ഇരുപതാം വാർഡംഗം കൊണ്ടാണത്ത് അബ്ദുൾ റഷീദിനെ തിരഞ്ഞെടുത്തു. മുൻ ധാരണപ്രകാരം പ്രസിഡന്റായിരുന്ന കാവുങ്ങൽ ലിയാഖത്തലി രാജിവെച്ച ഒഴിവിലേക്കായിരുന്നു ഐകകണ്ഠ്യേന തിരഞ്ഞെടുപ്പ്. 21 അംഗങ്ങളുള്ള ഭരണസമിതിയിൽ ഇടതുപക്ഷത്തെ രണ്ട് അംഗങ്ങൾ വിട്ടുനിന്നു.