മലപ്പുറം : സ്ത്രീകൾക്ക് തൊഴിലും സ്ഥിരവരുമാനവും ലഭ്യമാക്കുന്നതിനൊപ്പം ഗുണമേന്മയുള്ള ഉത്പന്നങ്ങൾ വീട്ടുപടിക്കലെത്തിക്കുകയെന്ന ലക്ഷ്യത്തിൽ പ്രവർത്തിക്കുന്ന കുടുംബശ്രീയുടെ ഹോം ഷോപ്പ് പദ്ധതി മലപ്പുറം ബ്ലോക്ക് പഞ്ചായത്തിലും തുടങ്ങി. ഉദ്ഘാടനം പി. ഉബൈദുള്ള എം.എൽ.എ. നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കാരാട്ട് അബ്ദുറഹ്‌മാൻ അധ്യക്ഷത വഹിച്ചു.
കുടുംബശ്രീ എ.ഡി.എം. സി. മുഹമ്മദ് കട്ടുപ്പാറ പദ്ധതി വിശദീകരിച്ചു.
To advertise here, Contact Us
ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരായ കടമ്പോട്ട് മൂസ, കെ. മുഹമ്മദ് ഇസ്മയിൽ, റാബിയ ചോലക്കൽ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജുല പെലത്തൊടി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എ.കെ. മെഹനാസ്, സുലൈഖ വടക്കൻ, മുഹ്‌സിനത്ത് അബ്ബാസ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.എം. സുജാത, മലപ്പുറം ഹോം ഷോപ്പ് മാനേജർ പി.എസ്. സന്ദീപ് തുടങ്ങിയവർ പ്രസംഗിച്ചു. ഗ്രാമ, ബ്ലോക്ക് പഞ്ചായത്തംഗങ്ങൾ, കുടുംബശ്രീ സി.ഡി.എസ്. ചെയർപേഴ്‌സൺമാർ, ബ്ലോക്ക് പഞ്ചായത്ത്, കുടുംബശ്രീ ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.