വേങ്ങര : കേരള സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ വേങ്ങര ഉപജില്ലാ കമ്മിറ്റി വേങ്ങര എ.ഇ.ഒ. ഓഫീസിനു മുൻപിൽ സായാഹ്ന ധർണ നടത്തി.
വിദ്യാഭ്യാസ കലണ്ടർ ശാസ്ത്രീയമായി പുനഃക്രമീകരിക്കുക, തുടർച്ചയായ ആറു പ്രവൃത്തിദിനങ്ങൾ ഒഴിവാക്കുക, വിദ്യാർഥികളുടെ പഠനാനുബന്ധ പ്രവർത്തനങ്ങൾ ഉറപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ. സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം പി.എ. ഗോപാലകൃഷ്ണൻ ധർണ ഉദ്ഘാടനം ചെയ്തു. കെ.പി. ഗംഗാധരൻ അധ്യക്ഷത വഹിച്ചു.
പി.വി.കെ. ഹസീന, കെ. ശശികുമാർ, ഇസ്ഹാക്ക് കാലൊടി, കെ. ദീപ, പി.കെ. കിഷോർ എന്നിവർ പ്രസംഗിച്ചു.